യുഎഇയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.

Update: 2020-02-08 07:24 GMT

ദുബയ്: യുഎഇയില്‍ പുതുതായി രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. ചൈന, ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് പുതിയതായി വൈറസ് ബാധയുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. രോഗം തടയാന്‍ എല്ലാ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

യുഎഇയില്‍ കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ലോകാര്യസംഘടനയുടെ നിര്‍ദേശപ്രകാരം കര്‍ശനപരിശോധനകള്‍ നടത്തിവന്നതിന്റെ ഭാഗമായാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. യുഎഇയിലെ പൗരന്‍മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

Tags:    

Similar News