റഷ്യയിലെ നഴ്‌സിങ് ഹോമില്‍ തീപ്പിടിത്തം; രണ്ടുമരണം, 10 പേര്‍ക്ക് പരിക്ക്

ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Update: 2020-04-09 00:57 GMT

മോസ്‌കോ: റഷ്യയിലെ നഴ്‌സിങ് ഹോമിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന 18 പേരെ രക്ഷപ്പെടുത്തിയെന്നാണ് സൂചന.

ആകെ 65 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപോര്‍ട്ട് ചെയ്തു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരും പരിക്കേറ്റവരും നഴ്‌സിങ് ഹോമിലെ ജീവനക്കാരാണോയെന്ന് വ്യക്തമല്ല. ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതസംവിധാനങ്ങളെല്ലാം റദ്ദാക്കി. 

Tags: