ബൊളീവിയയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു

Update: 2021-10-21 05:34 GMT

ലാപാസ്: പടിഞ്ഞാറന്‍ ബൊളീവിയന്‍ പട്ടണങ്ങളായ ഒരുറോയ്ക്കും ഹുവാനുനിക്കും ഇടയിലുള്ള ഹൈവേയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഖനിത്തൊഴിലാളി യൂനിയന്റെ മൂന്ന് നേതാക്കള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. പ്രാഥമിക പോലിസ് റിപോര്‍ട്ട് അനുസരിച്ച് ഒരുറോ ഡിപ്പാര്‍ട്ട്‌മെന്റിലെ സൊറ സൊറ കമ്മ്യൂണിറ്റിക്ക് സമീപമാണ് ഹുവാനുനി മൈനിങ് കമ്പനിയില്‍നിന്നുള്ള സ്റ്റേഷന്‍ വാഗണും 14 യാത്രക്കാരുമായി പോവുകയായിരുന്ന മിനിബസ്സുമായി കൂട്ടിയിടിച്ചത്. ഒരു വാഹനം എതിര്‍വശത്തേക്കുള്ള പാതയിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപോര്‍ട്ട്.

Tags:    

Similar News