ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര്‍ മരിച്ചു

Update: 2023-09-27 05:27 GMT

ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ വിവാഹം നടന്ന ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര്‍ മരിച്ചു. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇറാഖിലെ ഹംദാനിയയിലായിരുന്നു സംഭവമെന്ന് ഇറാഖ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാളിനകത്ത് വെച്ച് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിലകുറഞ്ഞ സീലിങ്ങ് ഉപയോഗിച്ചതിനാല്‍ പല ഭാഗങ്ങളിലും സീലിങ് അടര്‍ന്ന് വീഴുകയും ഇത് തീപിടിത്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് പ്രതിരോധവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അപകടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.






Tags: