സുദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പ്രസിഡന്റിനെതിരെ രാജ്യത്ത് പ്രതിഷേധം കനത്തതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം
ഖാര്‍ത്തൂം: സുദാനില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രസിഡന്റെ് ഉമര്‍ അല്‍ ബഷീര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിനെതിരെ രാജ്യത്ത് പ്രതിഷേധം കനത്തതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. കേന്ദ്ര മന്ത്രിസഭയുടേയും പ്രാദേശിക ഭരണകൂടങ്ങളുടെയും പ്രവര്‍ത്തനം മരവിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ഉമര്‍ അല്‍ ബഷീറിനെതിരേ രാജ്യത്ത് ദിവസവും കടുത്ത പ്രതിഷേധമാണ് പലയിടങ്ങളിലും നടത്തിയിരുന്നത്. റൊട്ടിക്കും ഇന്ധനത്തിനും ഉണ്ടായ വിലവര്‍ധനവിനെതിരെ വടക്കന്‍ സുദാനില്‍ ആരംഭിച്ച പ്രതിഷേധം പെട്ടന്നുത്തന്നെ രാജ്യവ്യാപകമായി. ഇതുമൂലം പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ 40 ഓളം പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നത്. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇന്നലെ ഒരു ടെലിവിഷന്‍ ചാനലില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഉമര്‍ അല്‍ ബഷീര് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധ പ്രകടനങ്ങള്‍ സുദാനിലെ പൗരജീവിതം അസ്വസ്ഥമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.