വോട്ടര്‍മാരുടെ വിവരങ്ങള്‍ സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റിന് കൈമാറിയത് നിയമലംഘനം: എം എ ബേബി

Update: 2021-04-01 13:50 GMT

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോട്ടോ സഹിതം സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റിന് കൈമാറിയ പ്രതിപക്ഷ നേതാവിന്റെ നടപടി തെറ്റാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ഇക്കാര്യത്തില്‍ നിയമലംഘനമുണ്ടായിട്ടുണ്ട്. അതേകുറിച്ച് സര്‍ക്കാരും വിദഗ്ധരും പരിശോധന നടത്തുമെന്നാണ് കരുതുന്നത്. കേസരി മെമേമാറിയല്‍ ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം എ ബേബി. ഇരട്ട വോട്ടിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ എല്‍ഡിഎഫ് ഇരട്ടവോട്ട് ചേര്‍ത്തിയെന്ന വാദം ബാലിശമാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് അതെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ അടക്കം വിശകലനം ചെയ്താണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ എല്ലാ വിവരവും സിങ്കപ്പൂരില്‍ ഐപി അഡ്രസ്സുള്ള വെബ്‌സൈറ്റിന് ലഭിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഏതെങ്കിലും അനുമതി തേടിയിരുന്നോ എന്നും ബേബി ചോദിച്ചു

Tags:    

Similar News