സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്താണ് രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ ജയിലില്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തിയത്.

Update: 2021-07-12 06:11 GMT

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലുള്ള പ്രതിയോട് രമേശ് ചെന്നിത്തലക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണെമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

'സ്വര്‍ണക്കടുത്ത് കേസില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരു പറയാന്‍ പ്രതികളുടെ മേല്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയപകപോക്കലിനുള്ള ഹീനമായ ശ്രമമായേ ഇതിനെ കാണാന്‍ കഴിയൂ. തികച്ചും അപലപനീയമാണ്'- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്താണ് രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ ജയിലില്‍ നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തിയത്.


Tags: