തിരിച്ചുവന്ന അഭിനന്ദന് ഇനിയുള്ള പെരുമാറ്റച്ചട്ടം ഇങ്ങനെ

Update: 2019-03-02 04:58 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കാത്തിരിപ്പിനൊടുവില്‍ വിരാമംകുറിച്ച് മടങ്ങിയെത്തിയ വിങ് കമാന്റര്‍ അഭിനന്ദന് ഇന്ത്യയില്‍ ഇനിയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ മുതിര്‍ന്ന പ്രതിരോധ വിദഗ്ധന്‍ മനോജ് ജോഷി വിശദീകരിക്കുന്നു. ഫൈറ്റര്‍ ജെറ്റില്‍ നിന്നും ഇജക്ടായ ഒരു വൈമാനികന്‍ പാലിക്കേണ്ട ആദ്യകാര്യമായ വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം

വ്യോമസേന താവളത്തിലെത്തുന്നതിന് മുമ്പ് ചെയ്യേണ്ടകാര്യം ഇതാണ്.

1. പാക് പിടിയിലായ സമയത്ത് അഭിനന്ദന്‍ അവരുമായി സംവദിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കണം. രഹസ്യങ്ങള്‍ കൈമാറിയെങ്കില്‍ അതുസംബന്ധിച്ച് വിവരിക്കണം.

2. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ മറുപടി നല്‍കണം. പാക് കാംപിലായിരിക്കെ അദ്ദേഹത്തെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും മറ്റുമാണ് ഇത്.

3. വിശദമായ ബഗ് സ്‌കാനിങ് (ദേഹപരിശോധന അതവാ ദേഹത്ത് വല്ല തരത്തിലുള്ള ട്രാക്കിങ്,വിവരകൈമാറ്റ ഉപകരണങ്ങള്‍ ഉണ്ടോ എന്ന പരിശോധന) അഭിനന്ദന്‍ പാകിസ്താന്‍ കസ്റ്റഡിയില്‍ അബോധാവസ്ഥയിലായിരിക്കെ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള മൈക്രോ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

4. ശാരീരികക്ഷമതാ പരിശോധന.

എന്നിവയൊക്കെയാണ് യുദ്ധതടവുകാരനായി കഴിഞ്ഞ ഒരു സൈനികന് പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങള്‍



Tags:    

Similar News