എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കി

Update: 2021-03-08 13:47 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടുപരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കി. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിവയ്ക്കണമെന്ന് നേരത്തെ അധ്യാപക സംഘടനയും ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 17 മുതലാണ് പരീക്ഷകള്‍ തുടങ്ങുന്നത്.

Tags:    

Similar News