ഭക്ഷ്യക്കിറ്റു വിതരണക്കമ്മീഷന്‍ മുടങ്ങിയിട്ട് 10 മാസം; തിരുവോണ നാളില്‍ പട്ടിണിസമരം നടത്തുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

Update: 2021-08-02 09:54 GMT

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റു വിതരണത്തിന്റെ കമ്മീഷന്‍ മുടങ്ങിയിട്ട് 10 മാസമായെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഇപ്പോള്‍ കുട്ടിശ്ശികയുള്ളത് 51 കോടിരൂപയാണ്. ഈ നില തുടരുകയാണെങ്കില്‍ തിരുവോണ നാളില്‍ പട്ടിണിസമരം നടത്തുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ ഓണക്കിറ്റു വിതരണം മുടങ്ങില്ല. കിറ്റു വിതരണോദ്ഘാടനം പ്രഹസനമായിരുന്നു. റേഷന്‍ കടക്കാരുടെ സൂചന സമരം ഫലം കണ്ടില്ലെങ്കില്‍, ഹൈക്കോടതിയെ സമീപിക്കുമെന്നും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Tags: