ബോട്ടില്‍ കപ്പല്‍ തട്ടിയുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളിയെ കാണാതായി

Update: 2021-02-09 13:18 GMT

തിരുവനന്തപുരം: മത്സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ തട്ടിയുണ്ടായ അപകടത്തില്‍ ഒരു മത്സ്യതൊഴിലാളിയെ കാണാതായി. കടലിലേക്ക് തെറിച്ച് വീണ വിഴിഞ്ഞം സ്വദേശി ഷാഹുല്‍ ഹമീദ്(49)നൊണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മത്സ്യ ബന്ധനത്തിനായി പോയതായിരുന്നു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ഉല്‍ക്കടലില്‍ വെച്ചായിരുന്നു അപകടമെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ ഇന്ന് രാവിലെ മടങ്ങിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബോട്ടുടമയുടെ സഹായത്തോടെ രണ്ട് ബോട്ടുകള്‍ തെരച്ചിലിനായി പോയിട്ടുണ്ട്. ഉല്‍ക്കടലില്‍ ആയതിനാല്‍ തീരസംരക്ഷണ സേനക്ക് മാത്രമേ തിരച്ചില്‍ നടത്താന്‍ കഴിയൂ. അതിന് ജില്ലാ കലക്ടര്‍ ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

Tags: