ആശുപത്രികളും റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമാകുമ്പോള്‍

ജനാലകള്‍ പൊട്ടിത്തെറിച്ചു, ഒരു കെട്ടിടത്തിന്റെ മുന്‍ഭാഗത്തിന്റെ ഭൂരിഭാഗവും കീറിമാറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

Update: 2022-03-10 11:29 GMT

റഷ്യ ആക്രമണം കടുപ്പിച്ചേക്കുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ മുന്നറിയിപ്പുകള്‍ക്കിടെ തുറമുഖ നഗരമായ മരിയുപോളിലെ കുട്ടികളുടെ ആശുപത്രി ലക്ഷ്യം വച്ചുള്ള ബോംബാക്രമണം റഷ്യ ആരംഭിച്ചു. മോസ്‌കോയുടെ ആക്രമണം കൂടുതല്‍ ക്രൂരവും വിവേചനരഹിതവുമായിരിക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

റഷ്യന്‍ വ്യോമാക്രമണത്തില്‍ മരിയൂപോളിലെ പ്രസവ വാര്‍ഡുള്ള കുട്ടികളുടെ ആശുപത്രി നശിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജനാലകള്‍ പൊട്ടിത്തെറിച്ചു, ഒരു കെട്ടിടത്തിന്റെ മുന്‍ഭാഗത്തിന്റെ ഭൂരിഭാഗവും കീറിമാറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മരിയുപോള്‍ കോംപ്ലക്‌സില്‍ ബോംബാക്രമണം നടന്നപ്പോള്‍ ഒരു മൈലിലധികം അകലെ ഭൂമി കുലുങ്ങിയതായും റിപോര്‍ട്ടുകളുണ്ട്.

ബോംബാക്രമണത്തിൽ തകർക്കപ്പെട്ട ആശുപത്രിയുടെ പാർക്കിങ് ​ഗ്രൗണ്ടിൽ കത്തിനശിച്ച കാർ 


മരിയുപോളിലെ ആശുപത്രിക്ക് പുറത്ത് ഒരു അഭയാര്‍ത്ഥി സ്ത്രീ


ബോംബാക്രമണം നടന്ന ആശുപത്രിയില്‍ നിന്ന് സ്വന്തം കുഞ്ഞിനേയുംകൊണ്ട് രക്ഷപ്പെടുന്ന പിതാവ്




ബോംബാക്രമണത്തിന്റെ ഭാഗമായി ആശുപത്രിക്ക് സമീപം രൂപപ്പെട്ട ഗര്‍ത്തം




ആക്രമണത്തില്‍ പരുക്കേറ്റ ഗര്‍ഭിണിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന രക്ഷാപ്രവര്‍ത്തകര്‍

കടപ്പാട്: അൽ ജസീറ