ഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി പോപുലർ ഫ്രണ്ട് വോളന്റിയർ മാർച്ച്

പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി ആലപ്പുഴയുടെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് വോളന്റിയര്‍ മാര്‍ച്ച് കടന്നുപോയത്.

Update: 2022-05-21 14:38 GMT

ആലപ്പുഴ: രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര വര്‍ഗീയ ഫാഷിസത്തിനെതിരേ കനത്ത താക്കീതുമായി ആലപ്പുഴയുടെ മണ്ണില്‍ പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായുള്ള ജനമഹാ സമ്മേളനത്തോടനുബന്ധിച്ചാണ് വോളന്റിയര്‍ മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിച്ചത്.


ശനിയാഴ്ച്ച വൈകീട്ട് 4.30 ഓടെ ആലപ്പുഴ ഇരുമ്പുപാലം ജങ്ഷനില്‍ നിന്നാണ് വോളന്റിയര്‍ മാര്‍ച്ച് ആരംഭിച്ചത്. പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി ആലപ്പുഴയുടെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് വോളന്റിയര്‍ മാര്‍ച്ച് കടന്നുപോയത്. വോളന്റിയര്‍ മാര്‍ച്ചിന് പ്രചോദനമായി ബാന്റ് പാര്‍ട്ടികളും നിശ്ചലദൃശ്യങ്ങളും അകമ്പടി വാഹനങ്ങളും അണിനിരന്നു.


മുന്‍ നിരയില്‍ ഓഫിസേഴ്‌സ് സംഘമടങ്ങിയ ആദ്യ കേഡറ്റ് ബാച്ച് അണിനിരന്നു. അതിന് പിന്നിലായി രണ്ടാമത്തെ കേഡറ്റ് ബാച്ചും തൊട്ടുപിന്നില്‍ ബാന്റ് സംഘമടങ്ങിയ കേഡറ്റുകളും ചുവടുകള്‍ വച്ചു. ഇതിന് പിന്നിലായി ബാക്കിയുള്ള കേഡറ്റ് ബാച്ചുകളും അണിനിരന്നു. 


ആവേശം അല തല്ലി നീങ്ങിയ യൂനിറ്റി മാര്‍ച്ചിനു തൊട്ടുപിന്നിലായി ആയിരക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളുമടങ്ങിയ ബഹുജനറാലിയും നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. 







 


 


 


 


 


 


Similar News