കേരളം നടുങ്ങിയ പ്രളയക്കെടുതി ദൃശ്യങ്ങളിലൂടെ.......

Update: 2021-10-17 17:35 GMT


പ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം ഇതുവരെ 35 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മുതലുള്ള കണക്കാണിത്. ഉരുള്‍പൊട്ടലില്‍ കാണാതായവരെ ഇനിയും കിട്ടാനുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാശമേറെയുമുണ്ടായത്. കോട്ടയം ജില്ലയിലെ ഏതാണ്ട് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. റോഡുകളും പാലങ്ങളും ഒലിച്ചുപോയി.

നദികളും തോടുകളും കരകവിഞ്ഞൊഴുകി. വീടുകളില്‍ വെള്ളം കയറുകയും സാധനങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തു. കൂട്ടിക്കല്‍ പഞ്ചായത്ത് പൂര്‍ണമായും ഒറ്റപ്പെട്ടു. പാലങ്ങളില്‍ വെള്ളം കയറുകയും റോഡുകളില്‍ മണ്ണിടിഞ്ഞ് വീഴുകയും ചെയ്തതിനെത്തുടര്‍ന്ന് ഗതാഗതം താറുമാറായി. കൂട്ടിക്കലും കൊക്കയാറും കുടുംബങ്ങളെ ഒന്നടങ്കമാണ് ദുരന്തം കവര്‍ന്നത്. മലയോര മേഖലയിലേക്ക് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ദുരന്തമുഖത്തുനിന്ന് അത്ഭുതകരമായാണ് പലരും രക്ഷപ്പെട്ടത്.

കേരളത്തിലെങ്ങും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഭീതിയിലാണ് ജനം. 2018ലെ പ്രളയത്തിന്റെ കെടുതി വീണ്ടും അനുഭവിക്കേണ്ടിവരുമോയെന്നാണ് പലരും ആശങ്കപ്പെടുന്നത്. ഉറ്റവരെ നഷ്ടമായവരുടെയും ജീവിതത്തില്‍ സമ്പാദിച്ച വീടുള്‍പ്പെടെയുള്ളവയെല്ലാം പ്രളയം കവര്‍ന്നുകൊണ്ടുപോയതോര്‍ത്ത് തേങ്ങുകയാണ് ഇരകളാക്കപ്പെട്ടവര്‍. കേരളം നടുങ്ങിയ പ്രളയക്കെടുതിയുടെ ഭീതിജനകമായ ദൃശ്യങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം......



ഇടുക്കി പുല്ലുപാറയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ഹൈറേഞ്ച് റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍

 

ഇടുക്കി പുല്ലുപാറയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് ഹൈറേഞ്ച് റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍


കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ബൊലേറോ ജീപ്പ് മലവെള്ളത്തില്‍ ഒഴുകിപ്പോവുന്നു


ഉരുള്‍പൊട്ടി നാശനഷ്ടമുണ്ടായ അടുക്കം, വെള്ളാനി മേഖലയില്‍നിന്നുള്ള ദൃശ്യങ്ങള്‍






ഇടുക്കി പുല്ലുപാറയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍


പ്രളയത്തില്‍ മഴവെള്ള സംഭരണി കോട്ടയം മണിമല ആറ്റിലൂടെ ഒഴുകിപ്പോവുന്നു


മലവെള്ളപ്പാച്ചിലില്‍ അസാഫ് ഇസ്‌ലാമിക് സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ ഒഴുകിപ്പോവുന്നു


മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ കൂപ്പുകുത്തിയ ഇരുനില വീട് പൂര്‍ണമായും ഒലിച്ചുപോവുന്നു


പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസ്. യാത്രക്കാരെ രക്ഷപ്പെടുത്തുന്നു


ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച കൂട്ടിക്കല്‍ മേഖലയില്‍ നിന്നുള്ള ദയനീയ ദൃശ്യങ്ങള്‍












വെള്ളത്തില്‍ മുങ്ങിയ കോട്ടയം ചിറക്കടവ്- മണ്ണംപ്ലാവ് റോഡ്


കൈവരി തകര്‍ന്ന കോട്ടയം ചേനപ്പാടി പാലം


കോട്ടയം കടയനിക്കാട് ചാമംപതാല്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണ് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍

കോട്ടയം ഇളംകാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍

കോട്ടയം ഇളംകാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍


പൂര്‍ണമായും വെള്ളത്തിലായി കോട്ടയം മുണ്ടക്കയം കോസ്‌വേ


മലവെള്ളപ്പാച്ചിലില്‍ കോട്ടയം ചെറുവള്ളി പാലം തകര്‍ന്നപ്പോള്‍


കോട്ടയം മുണ്ടക്കയം ഏന്തയാര്‍ പാലം പ്രളയത്തില്‍ ഒലിച്ചുപോവുന്നു


വെള്ളം കയറിയ ആനക്കല്ല് മസ്ജിദ് ശുചീകരിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍




ഉരുള്‍പൊട്ടി ദുരന്തംവിതച്ച കോട്ടയം കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എസ്ഡിപിഐ- പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എന്‍ഡിആര്‍എഫ് സംഘവും














Tags:    

Similar News