പ്രധാന യെമനി നഗരമായ മഅ്‌രിബിനായി പോരാട്ടം ശക്തം (ചിത്രങ്ങളിലൂടെ)

ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ നഗരം പിടിച്ചെടുക്കാനുള്ള ഹൂഥി വിമതര്‍ ശ്രമം സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ പരാജയപ്പെടുകയായിരുന്നു. ഹൂഥി മുന്നേറ്റം തടയാന്‍ കൂടുതല്‍ മികച്ച ആയുധങ്ങള്‍ വേണമെന്നാണ് മഅ്‌രിബിന് വേണ്ടി പ്രതിരോധ രംഗത്തുള്ള യെമനി സര്‍ക്കാര്‍ സൈനികരുടെ ആവശ്യം.

Update: 2021-07-09 20:09 GMT

സന്‍ആ: യമനിലെ തന്ത്രപ്രധാന നഗരമായ മഅ്‌രിബിന്റെ നിയന്ത്രണത്തിനായി ഇറാന്‍ പിന്തുണയുള്ള വിമത ഹൂഥികളും യമനി സര്‍ക്കാര്‍ സൈന്യവും മാസങ്ങളായി കനത്ത പോരാട്ടത്തിലാണ്. ഇരു ഭാഗത്തും വന്‍ ആള്‍നാശം ഉണ്ടാവുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ നഗരം പിടിച്ചെടുക്കാനുള്ള ഹൂഥി വിമതര്‍ ശ്രമം സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ പരാജയപ്പെടുകയായിരുന്നു. ഹൂഥി മുന്നേറ്റം തടയാന്‍ കൂടുതല്‍ മികച്ച ആയുധങ്ങള്‍ വേണമെന്നാണ് മഅ്‌രിബിന് വേണ്ടി പ്രതിരോധ രംഗത്തുള്ള യെമനി സര്‍ക്കാര്‍ സൈനികരുടെ ആവശ്യം.

യമനി തലസ്ഥാനമായ സന്‍ആയില്‍ 115 കി.മീറ്റര്‍ കിഴക്ക് മാറിയാണ് മഅ്‌രിബ് നഗരം സ്ഥിതിചെയ്യുന്നത്. മധ്യ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് തെക്ക്, കിഴക്കന്‍ പ്രവിശ്യകളിലേക്കുള്ള തന്ത്രപരമായ കവാടമാണ് മഅ്‌രിബ്. എക്‌സോണ്‍ മൊബൈല്‍ കോര്‍പ്പറേഷനും ടോട്ടല്‍ എസ്എയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള എണ്ണ, വാതക മേഖലകളും ഇവിടെയുണ്ട്. സുന്നി ഭൂരിപക്ഷ പ്രദേശമാണ് മഅ്‌രിബ്. മേഖലയിലെ ആകെ ജനസംഖ്യയില്‍ 80 ശതമാനവും സുന്നികളാണ്. ഇവിടെയുള്ള ഗോത്ര വിഭാഗങ്ങളും സര്‍ക്കാര്‍ സൈന്യത്തിന് പിന്തുണയേകി പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ട്.

ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതര്‍ മാസങ്ങളായി നടത്തി വരുന്ന ആക്രമണത്തിനെതിരേ 20കളുടെ തുടക്കത്തിലുള്ള സാലിഹും ഇളയ സഹോദരന്‍ സയീദുംഗോത്രവര്‍ഗക്കാരുമായി ചേര്‍ന്ന് മഅ്‌രിബ് അതിര്‍ത്തിയില്‍ പോരാട്ടത്തിലാണ്.

മഅ്‌രിബ് നഗരത്തില്‍നിന്നുള്ള സൂര്യാസ്തമയ ദൃശ്യം. പശ്ചാത്തലത്തിലെ മലനിരകളാണ് പോരാട്ട മേഖല.

വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും മുന്‍നിരയിലുള്ള സജീവമായ ഇടമാണ് മഅ്‌രിബ്. നഗരത്തിന്റെ നിയന്ത്രണത്തിനായി മാസങ്ങളായി തുടരുന്ന പോരാട്ടം നഗരത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ഇരു ഭാഗത്തും വന്‍തോതില്‍ ആളപായം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

മഅ്‌രിബിലെ പ്രധാന വ്യാപാര മേഖല. യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാവുമ്പോഴും ദിനംപ്രതി ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്.

ഹൂഥി വിമതരുമായുള്ള ഏറ്റുമുട്ടലില്‍ അടുത്തിടെ പരിക്കേറ്റ 22കാരന്‍ അലി സഅദ് മഅ്‌രിബ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ഒക്ടോബറിലെ തടവുകാരുടെ കൈമാറ്റത്തില്‍ മോചിതനാകുന്നതുവരെ അദ്ദേഹത്തെ ഒരു വര്‍ഷം ഹൂത്തികള്‍ ജയിലില്‍ അടച്ചിരുന്നു

സംഘര്‍ഷം രൂക്ഷമായതോടെ നഗരത്തിന് പ്രാന്തഭാഗത്തുള്ള അല്‍ സുവൈദ ക്യാംപില്‍ അഭയം തേടിയ കുടുംബം.



പോരാട്ടത്തിനിടെ കൊല്ലപ്പെട്ട നൂറുകണക്കിന് പോരാളികളെ അടക്കം ചെയ്ത മഅ്‌രിബിലെ കബര്‍സ്ഥാന്‍

ഹുഥികളുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ മഅ്‌രിബിലെ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന ഗോത്ര പോരാളികള്‍

 

ഹൂഥികളുമായുള്ള പോരാട്ടത്തിനിടെ പരിക്കേറ്റ് ഒരു കാല്‍ നഷ്ടമായ 42കാരനായ യമനി പോരാളി സാം സാലിഹ് അബ്ദുല്ല


 







Tags:    

Similar News