ലബനാനിലെ ലോക്ക്ഡൗണിനെതിരേ നടന്ന അക്രമാസക്തമായ പ്രതിഷേധം ചിത്രങ്ങളിലൂടെ
വിവിധ നഗരങ്ങളില്‍ സുരക്ഷസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 45 പേര്‍ക്ക് പരുക്കേറ്റു.
ബെയ്‌റൂത്ത്: ലെബനാനില്‍ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. വിവിധ നഗരങ്ങളില്‍ സുരക്ഷസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 45 പേര്‍ക്ക് പരുക്കേറ്റു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം ലെബനാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയുമാണ് നേരിടുന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. വടക്കന്‍ ലെബനാനിലെ ട്രിപ്പോളി നഗരത്തില്‍ പൊലിസിനു നേരെ കല്ലേറും തെരുവില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
വടക്കന്‍ തുറമുഖ നഗരമായ ട്രിപോളിയിയില്‍ വാഹനം കത്തിക്കുന്ന പ്രക്ഷോഭകര്‍.
വടക്കന്‍ തുറമുഖ നഗരമായ ട്രിപ്പോളിയിലെ അന്നൂര്‍ സ്‌ക്വയറിയില്‍ തടിച്ചുകൂടി സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന സമരക്കാര്‍
ലോക്ക് ഡൗണിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ ട്രിപോളിയിയില്‍ സൈന്യമിറങ്ങിയപ്പോള്‍
അന്നൂര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ തീകൊളുത്തിയ ഡസ്റ്റ് ബിന്നിന് സമീപത്തൂടെ സൈക്കിളില്‍ യാത്ര ചെയ്യുന്ന ലെബനാന്‍ യുവാവ്
മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്ക് ശേഷം പ്രകടനക്കാരെ പിരിച്ചുവിടാനും ഗവര്‍ണറേറ്റിന്റെ ആസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി സുരക്ഷാ സേനയെ വിന്യസിച്ചപ്പോള്‍
പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചപ്പോള്‍
പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതിനെതുടര്‍ന്ന് സറേലിയിലെ സര്‍ക്കാര്‍ മന്ദിരത്തിന്റെ മതിലില്‍ തീ പടര്‍ന്നപ്പോള്‍
ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭകരുടെ കല്ലേറില്‍നിന്നു രക്ഷതേടി കെട്ടിടത്തിനു മറവില്‍ നിലയുറപ്പിച്ച സൈനികര്‍

