ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാനദണ്ഡം നിശ്ചയിക്കാന്‍ വിദഗ്ധസമിതി

Update: 2021-07-26 08:07 GMT

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയുടെ മാനദണ്ഡം നിശ്ചയിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. സമിതിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികളുമുണ്ടാവുമെന്ന് മന്ത്രി പ്രഫ. ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു. സാമൂഹിക നീതി ഡയറക്ടര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ട്രാന്‍സ് ജെന്‍ഡര്‍ അനന്യ ലിംഗമാറ്റ ശസ്ത്രിയയെ തുടര്‍ന്ന് കടുത്ത ശാരീരിക പ്രശ്്‌നങ്ങള്‍ നേരിട്ട് ജീവനൊടുക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍്ക്കാര്‍ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് മാനദണ്ഡം നിശ്ചയിക്കാന്‍ തീരൂമാനിച്ചത്.

Tags: