ലോക്ക് ഡൗണ്‍ കാലം സജീവമാക്കാന്‍ 'കൊറോണ സ്‌ട്രൈക്കര്‍' ഗെയിമുമായി റിലയന്‍സിന്റെ ഫിന്‍ഡ്

Update: 2020-04-14 07:17 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനും ലോക്ക് ഡൗണ്‍ ആഹ്ലാദപ്രദമാക്കാനും ടെക് പ്ലാറ്റ്‌ഫോം ഫിന്‍ഡ് പുതിയ ഗെയിം വിപണിയിലിറക്കി. തിങ്കളാഴ്ചയാണ് ഫിന്‍ഡ് പുതിയ ഹൈപ്പര്‍കാഷ്വല്‍ ഗെയിം പുറത്തിറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. സേവ് ദി വേള്‍ഡ് സംരംഭത്തിന്റെ ഭാഗമായാണ് കൊറോണ സ്‌ട്രൈക്കര്‍ എന്ന് പേരിട്ടിട്ടുള്ള ഗെയിം പുറത്തിറക്കിയത്.

ഗെയിമില്‍ ലോകത്തെ രക്ഷിക്കാനായി കളിക്കുന്നയാള്‍ വൈറസുമായി യുദ്ധം ചെയ്യുകയാണ്. ഗെയിമിലുടനീളം ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

സാമൂഹിക അകലം പാലിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനും സാമൂഹിക പ്രസക്തമായ വിവരങ്ങള്‍ ആകര്‍ഷകമായ ചട്ടക്കൂടില്‍ പങ്കിടുന്നതിനുമാണ് തങ്ങളുടെ ശ്രമമെന്ന് ഫിന്‍ഡ് സഹസ്ഥാപകന്‍ ഫാറൂഖ് ആദം പറഞ്ഞു. ഗെയിം പൂര്‍ണമായും പരസ്യരഹിതമാണ്. ഫിന്‍ഡിലെ അപ്ലൈഡ് മെഷീന്‍ ലേണിംഗ് (എഎംഎല്‍) ടീമാണ് കൊറോണ സ്‌െ്രെടക്കര്‍ എന്ന ആശയം അവതരിപ്പിച്ചത്.

ഫാഷന്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിന്‍ഡിലെ 87.6 ശതമാനം ഓഹരികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം 295 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 

Similar News