13 രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റിയയക്കാന്‍ കേന്ദ്രാനുമതി

Update: 2020-04-12 15:10 GMT

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങള്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് 13 രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റിയയക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ഇന്ത്യക്കാവശ്യമായ കരുതല്‍ സ്‌റ്റേക്ക് കഴിച്ച് ബാക്കി മാത്രമേ അയക്കേണ്ടതുള്ളുവെന്നും കേന്ദ്രം തീരുമാനിച്ചു.

'' തങ്ങള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വേണമെന്ന് ചില രാജ്യങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യം തിട്ടപ്പെടുത്തി കരുതല്‍ സ്റ്റേക്കായി നിലനിര്‍ത്തി ബാക്കിയുള്ളത് അയക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ 13 രാജ്യങ്ങളിലേക്ക്് കയറ്റിയയക്കാനാണ് അനുമതി''- കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യവക്താവ് കെ എസ് ധത്ത് വാലിയ പറഞ്ഞു.

കയറ്റി അയക്കാന്‍ തീരുമാനിച്ച 13 രാജ്യങ്ങളില്‍ അമേരിക്ക, ജര്‍മനി, ബഹ്‌റയ്ന്‍, നീപ്പാള്‍, ഭൂട്ടാന്‍, ബ്രസീല്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മാലദ്വീപ്, ബംഗ്ലാദേശ്, സ്‌പെയ്ന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

യുഎസ് തങ്ങള്‍ക്ക് 48 ലക്ഷം ടാബ് ലെറ്റുകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യ 35.82 അനുവദിച്ചു.

Similar News