കൊവിഡ് 19: വ്യാജപ്രചരണം നടത്തിയ യൂത്ത് ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍

Update: 2020-03-30 07:09 GMT

പരപ്പനങ്ങാടി: രണ്ട് പേര്‍ക്ക് കൊറോണ പിടിപെട്ടന്ന് പ്രചരിപ്പിച്ചതിന് യൂത്ത് ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍. പരപ്പനങ്ങാടി അറ്റത്തങ്ങാടി നെച്ചിക്കാട്ട് ജാഫറിനെയാണ് പരപ്പനങ്ങാടി എസ് ഐ രാജേന്ദ്രന്‍ നായര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി ചിറമംഗലം കെട്ടന്തല ഭാഗത്ത് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്നും പരിശോധന റിപോര്‍ട്ട് ശരിവെച്ചെന്നും കാണിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരണം നടത്തിയിരുന്നു. നമ്മുടെ നാട്ടിലും കൊറോണ എത്തിയിട്ടുണ്ടന്നും കരുതിയിരിക്കണമെന്നുമായിരുന്നു പോസ്റ്റ്. ഇതിനെക്കുറിച്ച് ലഭിച്ച പാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജപ്രചാരണം നടത്തി ജനങ്ങളെ ഭീതിയിലാക്കിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം വിദേശത്തു നിന്നു വന്ന രണ്ട് പേരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. 

Similar News