മുഖ്യമന്ത്രി അഴിമതിക്കപ്പലിലെ കപ്പിത്താനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Update: 2021-04-03 13:42 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കപ്പലിലെ കപ്പിത്താനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിന് ജനങ്ങളോട് വോട്ടു ചോദിക്കാന്‍ പോലും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തി പൊതുമുതല്‍ കൊള്ളയടിച്ച മുഖ്യമന്ത്രി വോട്ട് അട്ടിമറിക്കാനും ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ ഊതി വീര്‍പ്പിച്ച പ്രതിച്ഛായ എന്നത് കുറ്റം ചെയ്ത പ്രതിയുടെ പ്രതിച്ഛായ ആണ്. കള്ളവോട്ടിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. സിപിഎമ്മും കള്ളവോട്ടും ഇരട്ടക്കുട്ടികളാണ്. സിപിഎം-ബിജെപി ഡീലിനെക്കുറിച്ചുള്ള ബാലശങ്കറിന്റെ ആരോപണത്തോട് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Tags: