ശിവശങ്കർ ഐഎഎസിൻ്റെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറിയ യുവമോർച്ച പ്രവർത്തകർ റിമാൻ്റിൽ

കോടതി റിമാൻ്റ് ചെയ്ത ഇവരെ വർക്കല അകത്തുമുറി എസ്ആർ ഡെൻ്റൽ കോളജിലെ ക്വാറൻ്റൈൻ സെൻ്ററിലടച്ചു.

Update: 2020-07-12 08:15 GMT
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ശിവശങ്കർ ഐഎഎസിൻ്റെ പുന്നൻ റോഡിലുള്ള ഹെതർ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ യുവമോർച്ച പ്രവർത്തകർ റിമാൻ്റിൽ. മാരായമുട്ടം ചെമ്മരുതുംകുഴി വീട്ടിൽ സജിത്ത് (30), പള്ളിച്ചൽ കുളങ്ങരക്കോണം മേച്ചേൽ കാണവിള വീട്ടിൽ സി എ കിരൺ (33), മാരായമുട്ടം ഏറെപടിപ്പുര വീട്ടിൽ ശ്രീരാഗ് (33), തത്തമംഗലം ശങ്കരനാരായണപുരം കീഴേവിള പുത്തൻവീട്ടിൽ പത്മകുമാർ (29), ശങ്കരനാരായണപുരം മോഹനഭവനിൽ രാജേന്ദ്രൻ (31) എന്നിവരെയാണ് കൻ്റോൺമെൻ്റ് അസി.കമ്മീഷണർ ഡി എസ് സുനീഷ് ബാബു, ഇൻസ്പെക്ടർ ബി എം ഷാഫി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കോടതി  റിമാൻ്റ് ചെയ്ത ഇവരെ വർക്കല അകത്തുമുറി എസ്ആർ ഡെൻ്റൽ കോളജിലെ ക്വാറൻ്റൈൻ സെൻ്ററിലടച്ചു. അന്യായമായി സംഘം ചേർന്ന് സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സ്വകാര്യമുതൽ നശിപ്പിച്ചതിനാണ് ഇവരെ റിമാൻ്റ് ചെയ്തത്.
Tags:    

Similar News