ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

Update: 2021-03-25 13:56 GMT

മാള: ഷെയര്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കളെ മാള പോലിസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ചുള്ളിമാനൂര്‍ നീറ്റാണിതടത്തരികത്ത് പ്രവീണ്‍ (21), ആറാംപള്ളി തോട്ടരികത്ത് ശ്യാം (25) എന്നിവരെയാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തത്.

പീഡനത്തിന് പുറമേ പെണ്‍കുട്ടിയില്‍നിന്നും പലപ്പോഴായി 12 പവന്‍ സ്വര്‍ണവും കൈക്കലാക്കിയിരുന്നു. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags:    

Similar News