തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

ആനയറ സ്വദേശി കൊച്ചുകുട്ടനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാപ്പകയാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.

Update: 2019-10-20 01:54 GMT

തിരുവനന്തപുരം: തിരുവനന്തപുരം ആനയറയില്‍ യുവാവിനെ വെട്ടിക്കൊന്നു.  ആനയറ സ്വദേശി കൊച്ചുകുട്ടനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാപ്പകയാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.

ഒരു കൊലക്കേസിലെ പ്രതിയാണ് കൊച്ചുകുട്ടന്‍. ഏതാനും മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു ഗുണ്ടാസംഘവും കൊച്ചുകുട്ടനുമായി പ്രശ്‌നമുണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ കൊച്ചുകുട്ടനെ നഗരത്തില്‍ നിന്ന് ആനയറ ഭാഗത്തേക്കു ഓട്ടംവിളിച്ചുകൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. ഓട്ടോയും തല്ലിത്തകര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലിസ് സംശയിക്കുന്ന നാലുപേരും ഒളിവിലാണ്. 

Tags:    

Similar News