മാനന്തവാടിയില്‍ മിനിലോറി തട്ടി യുവാവ് മരിച്ചു
പയമ്പള്ളി നിട്ടമ്മാനി പരേതനായ മുണ്ടന്‍- കീര ദമ്പതികളുടെ മകന് ചന്ദ്രന് (40) ആണ് മരിച്ചത്.
മാനന്തവാടി: മിനിലോറി തട്ടി യുവാവ് മരിച്ചു. പയമ്പള്ളി നിട്ടമ്മാനി പരേതനായ മുണ്ടന്‍- കീര ദമ്പതികളുടെ മകന് ചന്ദ്രന് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികില്സാര്ഥം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തുടര്‍ന്ന് ഒരുമണിയോടെ മരിക്കുകയായിരുന്നു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനാണ് ചന്ദ്രന്. ഭാര്യ: രമ പാലോട്ട്. ഒരു കുട്ടിയുണ്ട്. സഹോദരങ്ങള്‍: നിട്ടമ്മാനി കുഞ്ഞിരാമന്, രാജന്, ബാലചന്ദ്രന്, മണിയന്, ഭാസ്കരന്, ഉണ്ണികൃഷ്ണന്.