കണ്ണൂരില്‍ തെരുവില്‍ ഏറ്റുമുട്ടി യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കണ്ണൂര്‍; കണ്ണൂരില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ കടുത്ത സംഘര്‍ഷം. പോസ്റ്റര്‍ നശിപ്പിച്ചുവെന്നാരോപിച്ച് യൂത്ത്കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പയ്യന്നൂരില്‍ സത്യാഗ്രഹം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. പിന്നീട് അത് കല്ലേറില്‍ കലാശിച്ചു. പോലിസെത്തി ഏറെ പണിപ്പെട്ടാണ് ബഹളം അവസാനിപ്പിച്ചത്. ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.