കോൺഗ്രസിൽ ചേരിപ്പോര്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ചു
സംഭവത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് ആക്രമിച്ച സംഭവത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ഇടവഴിക്കര ജയനെ(36) മര്‍ദ്ദിച്ച കേസിലാണ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാരായിമുട്ടം സുരേഷ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ജയനെ മൂന്നംഗ സംഘം മാരായിമുട്ടം സര്‍വ്വീസ് സഹകരണബാങ്കിന് മുന്നില്‍വച്ച് കമ്പിപ്പാരകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.