യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു
പെണ്‍കുട്ടിയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തിയെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം: കാമുകിയായ യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും മരണത്തിന് കീഴടങ്ങി. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച കാമുകന്‍ അനുവും മരണത്തിന് കീഴടങ്ങി. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവ സമയം പെണ്‍കുട്ടി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തിയെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അഷിത മരണത്തിന് കീഴടങ്ങിയിരുന്നു.