യുവാവിനെ മർദിച്ച് ബൈക്ക് കത്തിച്ചു; ഒരാൾ കസ്റ്റഡിയിൽ

. ഫോണിൽ എംസാന്റ് ഇറക്കുന്നതുമായി ബന്ധപെട്ടു വ്ലാങ്ങാമുറി മരപ്പാലത്തിനു അടുത്ത് അജിയെ വിളിച്ചു വരുത്തുകയായിരുന്നു.

Update: 2020-07-13 06:15 GMT

നെയ്യാറ്റിൻകര: വ്ലാങ്ങാമുറിയിൽ മരപ്പാലത്തിനു സമീപം യുവാവിനെ ഗുണ്ടാസംഘം മർദിച്ചശേഷം ബൈക്ക് കത്തിച്ചു. ടിപ്പർ ഡ്രൈവറായ അജിക്കാണ് മർദ്ദനമേറ്റത്. ഫോണിൽ എംസാന്റ്  ഇറക്കുന്നതുമായി ബന്ധപെട്ടു വ്ലാങ്ങാമുറി മരപ്പാലത്തിനു അടുത്ത് അജിയെ വിളിച്ചു വരുത്തുകയായിരുന്നു.

സ്ഥലത്ത് എത്തിയപ്പോൾ ആറ് പേര് അടങ്ങുന്ന സംഘം മർദിച്ചതായും ഓടി രക്ഷപെട്ടതായും അജി പറയുന്നു. തുടർന്ന് ഗുണ്ടാ സംഘം അജിയുടെ പൾസർ ബൈക്ക് അഗ്നിക്ക് ഇരയാക്കി. അജിയെ ഫോണിൽ വിളിച്ചുവരുത്തിയ ആളിനെ നെയ്യാറ്റിൻകര പോലിസ്  തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പോലിസ് കേസ് എടുത്തിട്ടുണ്ട്. നെയ്യാറ്റിൻകര സിഐ ശ്രീകുമാരൻ നായർ,എസ്ഐ സെന്തിൽകുമാർ, എസ്ഐ പ്രവീൺ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    

Similar News