സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ പരാതി നല്കിയ യുവാവിനു മര്‍ദ്ദനം
ഭാര്യ സക്കീനയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ വയനാട് എസ്പിക്ക് പരാതി നല്‍കിയിരുന്നു.
കല്‍പ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരേ പരാതി നല്‍കിയതിനു മകനും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നു യുവാവിന്റെ പരാതി. വൈത്തിരി സ്വദേശി ജോണിനാണ് മര്‍ദ്ദനമേറ്റത്. വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂര്‍വം പ്രശ്നമുണ്ടാക്കി മര്‍ദ്ദിച്ചെന്നാണ് പരാതി. ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മകനും വൈത്തിരി പഞ്ചായത്തംഗം എല്‍സിയും സിപിഎം പ്രവര്‍ത്തകരും അക്രമിസംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും ജോണ്‍ ആരോപിച്ചു. അതേസമയം ജോണിനെതിരേ സിപിഎം പ്രതിനിധിയും പഞ്ചായത്തംഗവുമായ എല്‍സിയും പരാതി നല്‍കിയിട്ടുണ്ട്.
ഭാര്യ സക്കീനയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ വയനാട് എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഭാര്യയുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായും അയല്‍വാസികളായ നാലുപേരെ സംശയമുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പോലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് പരാതിക്കാരനായ യുവാവിന് മര്‍ദ്ദനമേറ്റത്.