മുടി വെട്ടാന്‍ 20 രൂപ അധികം വാങ്ങി; കൊച്ചിയില്‍ സലൂണ്‍ ജീവനക്കാരെ ചുറ്റിക കൊണ്ട് മര്‍ദ്ദിച്ച യുവാവ് പിടിയില്‍
കൊച്ചി: കൊച്ചിയില്‍ മുടി വെട്ടുന്നതിന് 20 രൂപ അധികം ചോദിച്ചതിന് സലൂണ്‍ ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍. പനമ്പിള്ളി നഗര്‍ കരിത്തല മണികണ്ഠന്‍ തുരുത്ത് വീട്ടില്‍ സുബേഷിനെയാണ് (47) കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടക്കുന്നത്. എറണാകുളം സൗത്ത് പാലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന സലൂണില്‍ ആണ് ആക്രമണം നടന്നത്.
രണ്ടാഴ്ച മുമ്പ് പ്രതി ഈ സലൂണില്‍ നിന്ന് മുടി വെട്ടിയിരുന്നു. മുടി വെട്ടിയതിന് 100 രൂപയായി. എന്നാല്‍ പ്രതി തൊട്ടടുത്ത കടയില്‍ ചോദിച്ചപ്പോള്‍ 80 രൂപയേ ഉള്ളൂ എന്നും 20 രൂപ അധികം വാങ്ങി എന്നും ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതീയോട് അവിടെ നിന്നിറങ്ങി പോകാനായി ആവശ്യപ്പെട്ടു.
ഇതില്‍ പ്രകോപിതനായ യുവാവ് അടുത്തുതന്നെയുള്ള വീട്ടില്‍ ചെന്ന് ചുറ്റിക എടുത്തോണ്ട് വന്ന അവിടെ അക്രമം നടത്തുകയായിരുന്നു. സലൂണിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.