കോഴിക്കോട്: പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ (ചീക്കിലോട്) സീനത്ത് (38) ആണ് മരിച്ചത്. വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിക്കും. മക്കള്‍: ജുനൈസ്, ജുനൈദ്, ആഷിക്.