കൂത്തുപറമ്പ് ചിരാറ്റയില്‍ യുവാവ് കുത്തേറ്റു മരിച്ചു

Update: 2021-02-15 16:06 GMT

കണ്ണൂര്‍: കൂത്തുപറമ്പ് ചീരാറ്റയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കളത്തും കണ്ടി സജീവന്‍ (37) ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് അക്രമമുണ്ടായതെന്നാണ് വിവരം. പ്രതിയെ കണ്ണവം പോലിസ് കസ്റ്റഡിയിലെടുത്തു. സജീവന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News