മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു; നില ഗുരുതരം

കഴുത്തിനു വെടിയേറ്റ സിറാജുദ്ധീനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവില്‍ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി

Update: 2019-08-08 09:59 GMT

കാസര്‍കോഡ്: മഞ്ചേശ്വരത്ത് യുവാവിനു വെടിയേറ്റു. ബദിയെടുക്ക സ്വദേശി സിറാജുദ്ധീനു നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിലാണ് സംഭവം. പരിക്കേറ്റ സിറാജുദ്ധീനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അക്രമികള്‍ തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും സൂചനയുണ്ട്. ആശുപത്രിയിലെത്തിച്ചവര്‍ പിന്നീട് അപ്രത്യക്ഷരായതാണു ഇത്തരമൊരു നിഗമനത്തിനു കാരണം. ആക്രമണത്തിനു പിന്നില്‍ ഗുണ്ടാ സംഘമാണെന്നാണ് സൂചന. കഴുത്തിനു വെടിയേറ്റ സിറാജുദ്ധീനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവില്‍ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി.



Tags:    

Similar News