വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

Update: 2021-06-14 12:40 GMT

അരീക്കോട്: ചെന്നൈ കാഞ്ചിപുരം ജില്ലയിലെ ക്യുങ്ഷിന്‍ ഇന്‍ഡ്രസ്ട്രിയല്‍ മദേഴ്‌സ് സണ്‍ലിമിറ്റഡ് കമ്പനിയില്‍ ട്രെയിനിയായ യുവാവ് വെള്ള ക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. ഊര്‍ങ്ങാട്ടിരി കുരിക്കലംമ്പാട് സ്വദേശിയായ അബ്ദുല്‍ റസ്സാഖിന്റെ മകന്‍ എം താസില്‍ ബാബു(22) വാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് കൂട്ടുകാരോടൊപ്പം പുറത്തുള്ള വെള്ളക്കെട്ടിനടുത്തെത്തിയത്.കുളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു.

വെള്ളക്കെട്ടിനടിയില്‍ ചതുപ്പായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായി. ഇന്ന് ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂനിറ്റ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറവിടം പോലിസ് സ്റ്റേഷനു കീഴില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ശ്രീപെരുമ്പത്തൂര്‍ ഗവ. ആശുപത്രിയിലേക്ക്‌  മാറ്റി. നാളെ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കും. ചൂളാട്ടിപ്പാറ ജുമാ മസ്ജിദിലാണ്  ഖബറടക്കം. മാതാവ്: സൈനബ. സഹോരിമാര്‍: തസ്‌ലീന, തസ്‌ലാബാനു.

Tags: