പയ്യോളിയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Update: 2021-04-17 09:35 GMT

പയ്യോളി: ഇരിങ്ങല്‍ മങ്ങൂല്‍ പാറയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് വിദ്യാനഗര്‍ സുഷമ നിവാസില്‍ പ്രദീപ് കുമാര്‍ (36)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.40ഓടയായിരുന്നു അപകടം.


 എതിര്‍വശത്തുനിന്നും വന്ന ഇന്നോവ കാറില്‍ തട്ടി തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി ട്രെയിലര്‍ കയറിയിറങ്ങുകയായിരുന്നു. വടകരനിന്നും ഫയര്‍ഫോഴ്‌സ് യൂനിറ്റെത്തിയാണ് ട്രെയിലറിനടിയില്‍നിന്നും മൃതദേഹം പുറത്തെടുത്തത്.




Tags: