നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡിന് അപേക്ഷിക്കാം
18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡിന് അപേക്ഷിക്കാം.
തിരുവനന്തപുരം: വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ തൊഴില്‍/ താമസ വിസയുള്ള 18 വയസ് കഴിഞ്ഞവര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ ഐഡി കാര്‍ഡിന് അപേക്ഷിക്കാം. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡിന് അപേക്ഷിക്കാം.
മൂന്നുവര്‍ഷ കാലാവധിയുള്ള കാര്‍ഡിന് 315 രൂപയാണ് അപേക്ഷാഫീസ്. ഇരുകാര്‍ഡുടമകള്‍ക്കും നാലുലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സും അപകടം മൂലമുള്ള ഭാഗിക, സ്ഥിര അംഗവൈകല്യങ്ങള്‍ക്ക് പരമാവധി 2 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. www.norkaroots.org യില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1800 4253939 (ഇന്ത്യ), 009188020 12345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം), ഇ- മെയില്‍: idhelpdesk@norkaroots.net.