യാക്കോബായ സഭയുടെ ഭീമഹര്‍ജി ഇന്നു ഗവര്‍ണര്‍ക്ക് നല്‍കും

മാന്യമായ മൃതസംസ്‌കാരത്തിന് അനുവദിക്കണമെന്നും വിശ്വാസികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദേശീയ മനുഷ്യവകാശ കമ്മീഷന്‍ നേരത്തെ കേരള ചീഫ്‌സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നുമാണ് സഭയുടെ ആവശ്യം.

Update: 2019-11-03 15:49 GMT

തിരുവനന്തപുരം: സഭാതര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ സഭാ വിശ്വസികളുടെ മൃത്‌സംസ്‌കാരം നിഷേധിക്കുകയും സഭയുടെ ദേവാലങ്ങള്‍ കയ്യേറുകയും ചെയ്യുന്ന ഓര്‍ത്തഡോക്‌സ് സഭാ നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്കിയ ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ. ഈ ആവശ്യമുന്നയിച്ച് വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി 2 ലക്ഷത്തോളം സഭാപ്രതിനിധികള്‍ ഒപ്പിട്ട ഭീമഹര്‍ജി സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച 12നു ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന് സമര്‍പ്പിക്കും.

ചെന്നൈ മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, വൈദികട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി കമാന്‍ഡര്‍ ഷാജി ചൂണ്ടയില്‍, സഭാ സെക്രട്ടറി അഡ്വ. പീറ്റര്‍ കെ ഏലിയാസ്, ഷെവലിയര്‍ സി ഇ ചാക്കുണ്ണി എന്നിവരും മെത്രാപ്പോലീത്തന്‍ ട്രസ്റ്റിക്കൊപ്പം ഗവര്‍ണറെ കാണും.

മാന്യമായ മൃതസംസ്‌കാരത്തിന് അനുവദിക്കണമെന്നും വിശ്വാസികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദേശീയ മനുഷ്യവകാശ കമ്മീഷന്‍ നേരത്തെ കേരള ചീഫ്‌സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നുമാണ് സഭയുടെ ആവശ്യം.

Tags:    

Similar News