യാക്കോബായ സഭയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു;സ്ഥാനത്യാഗത്തിനൊരുങ്ങി സഭാ അധ്യക്ഷന്‍

ഇക്കാര്യം വ്യക്തമാക്കി സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സഭയുടെ ദമാസ്‌കസിലെ പാത്രിയാര്‍ക്കിസ് ബാവയ്ക്ക് കത്തയച്ചു. പാത്രിയാര്‍ക്കീസ് ബാവ അടുത്തമാസം 24ന് കേരളത്തിലെത്താനിരിക്കെയാണ് തോമസ് പ്രഥമന്‍ ബാവ കത്തയച്ചിരിക്കുന്നത്. പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് താന്‍ കടുത്ത മനോവിഷമത്തിലാണെന്നും സഭാധ്യക്ഷന്‍ കത്തില്‍ വ്യക്തമാക്കുന്നു

Update: 2019-04-30 15:00 GMT

കൊച്ചി: സഭയില്‍ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് സ്ഥാനത്യാഗത്തിനൊരുങ്ങി യാക്കോബായ സഭാ അധ്യക്ഷന്‍.ഇക്കാര്യം വ്യക്തമാക്കി സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സഭയുടെ ദമാസ്‌കസിലെ പാത്രിയാര്‍ക്കിസ് ബാവയ്ക്ക് കത്തയച്ചു. പാത്രിയാര്‍ക്കീസ് ബാവ അടുത്തമാസം 24ന് കേരളത്തിലെത്താനിരിക്കെയാണ് തോമസ് പ്രഥമന്‍ ബാവ കത്തയച്ചിരിക്കുന്നത്.

താന്‍ കടുത്ത മനോവിഷമത്തിലാണെന്നും സഭാധ്യക്ഷന്‍ കത്തില്‍ വ്യക്തമാക്കുന്നു.മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതയലയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കത്തില്‍ അഭ്യര്‍ഥിക്കുന്നു. സഭക്ക് വേണ്ടിയാണ് പതിറ്റാണ്ടുകളായി താന്‍ പ്രവര്‍ത്തിച്ചതെന്നും അങ്കമാലി ഭദ്രാസനം മെത്രാനായി തുടരാന്‍ താന്‍ ഒരുക്കമാണെന്നും തോമസ് പ്രഥമന്‍ ബാവ കത്തില്‍ പറയുന്നു.

ഏതാനം മാസങ്ങള്‍ക്ക് മുന്‍പാണ് യാക്കോബായ സഭയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ സമിതിയും സഭാധ്യക്ഷനും തമ്മില്‍ അത്ര നല്ല ബന്ധമല്ലായിരുന്നുവെന്നാണ് വിവരം. തന്റെ പേരില്‍ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഒന്നും തന്റെ പേരിലല്ലെന്നും തോമസ് പ്രഥമന്‍ ബാവ അയച്ച കത്തില്‍ പറയുന്നു. പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാളെ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കുകയായിരുന്നു.ഈ യോഗവും മാറ്റി വെച്ചതായാണ് വിവരം

Tags:    

Similar News