മലബാര്‍ സിമന്റ്‌സിന് മുന്നില്‍ തൊഴിലാളിയുടെ ആത്മഹത്യാശ്രമം
ദിവസവേതന തൊഴിലാളിയായ ജയശീലനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
പാലക്കാട്: മലബാര്‍ സിമന്റ്‌സിന് മുന്നില്‍ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദിവസവേതന തൊഴിലാളിയായ ജയശീലനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വാളയാറുള്ള ഓഫിസിന് മുന്നില്‍ മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ചതിന് ശേഷം തീക്കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ദിവസവേതനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ജയശീലന്റെ ആത്മഹത്യാശ്രമം.