പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ സന്ദര്‍ശിച്ചു

അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും വിമണ്‍ ഇന്ത്യ മുവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

Update: 2019-02-25 20:08 GMT

കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകത്തില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും വിമണ്‍ ഇന്ത്യ മുവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. കുടുംബത്തിലെ സ്ത്രീകള്‍ കൊലയുടെ ആഘാതത്തില്‍ നിന്നു ഇതുവരെ മോചിതരായിട്ടില്ല. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, സെക്രട്ടറി ഷാനിദ ഹാരിസ്, ഖജാഞ്ചി നജ്മുന്നിസ, നേതാക്കളായ ജുനൈദ, ഫസീല, ഖൈറുന്നിസ എന്നിവരാണ് സാന്ത്വനവുമായി കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയത്.




Tags: