ഇടവേള ബാബുവിനെതിരേ രൂക്ഷ വിമർശനവുമായി വിമൺ ഇൻ സിനിമാ കലക്ടീവ്
മാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു ഡബ്ലൂസിസി ചേർത്തു പിടിച്ചത്.
കൊച്ചി: മലയാള സിനിമാ താരസംഘടനയായ എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേ രൂക്ഷ വിമർശനവുമായി വിമൺ ഇൻ സിനിമാ കലക്ടീവ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ അവേഹേളിച്ചതിനെതിരേയാണ് ഡബ്ലൂസിസി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയത്.
അവൾ മരിച്ചിട്ടില്ല!, അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന എഎംഎംഎ ജനറൽ സെക്രട്ടറിയുടെ ചാനൽ ചർച്ചയിലെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. മാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു ഡബ്ലൂസിസി ചേർത്തു പിടിച്ചത്. എന്നാൽ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തിൽ നിർണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണ്ണമായും വെളിവാക്കുന്നതായിരുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ എഎംഎംഎയുടെ എക്സികൂട്ടിവ് അംഗമായ നടൻ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പർ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചർച്ചയിൽ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടൻ സിദ്ധിഖിന്റെ വിശദീകരണത്തിൽ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയിൽ എന്തെങ്കിലും ആവാൻ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും , ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും, ഈ തൊഴിലിടത്തിന്റെ ജീർണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
അവൾ മരിച്ചിട്ടില്ല!
അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന...
Posted by Women in Cinema Collective on Tuesday, 13 October 2020

