കട്ടിലിൽ അറയുണ്ടാക്കി പുകയില ഉൽപന്നങ്ങൾ വിറ്റ സ്ത്രീ പിടിയിൽ

സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ കേസിൽ പിടിയിലായ ഇവർ അടുത്തിടയാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

Update: 2020-05-13 10:15 GMT

തിരുവനന്തപുരം: കട്ടിലിൽ അറയുണ്ടാക്കി നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിയ സ്ത്രീയെ നേമം പോലിസ് അറസ്റ്റുചെയ്തു. നേമം തൂക്കുവിള പുതുവൽ വാറുവിള വീട്ടിൽ അസുമാബീവി(54) യെയാണ് പോലീസ് പിടികൂടിയത്. വീടിനോടു ചേർന്നുള്ള കടയിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലിസ് പരിശോധന നടത്തിയത്‌. സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ കേസിൽ പിടിയിലായ ഇവർ അടുത്തിടയാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. നേമം സിഐ ബൈജു എൽ എസ് നായർ, എസ്ഐമാരായ ദീപു, സജീഷ് കുമാർ സിപിഒമാരായ ഗിരി, രാകേഷ് റോഷൻ, ഡബ്ല്യുസിപിഒമാരായ ആതിര, രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags: