തുമ്പയിൽ നിന്നും 1200 കുപ്പി വീഞ്ഞ് പിടികൂടി

കഴക്കൂട്ടം എക്സൈസ് നടത്തിയ പരിശോധനയിലാണ് വിജയ നിവാസിൽ ജാനറ്റിന്‍റെ വീട്ടിൽ നിന്നും വീഞ്ഞ് പിടിച്ചെടുത്തത്.

Update: 2019-12-05 09:00 GMT

തിരുവനന്തപുരം: തുമ്പയിലെ വീട്ടിൽ വ്യാവസായിക ആവശ്യത്തിനായി സൂക്ഷിച്ച വീഞ്ഞ് പിടിച്ചെടുത്തു. കഴക്കൂട്ടം എക്സൈസ് നടത്തിയ പരിശോധനയിലാണ് വിജയ നിവാസിൽ ജാനറ്റിന്‍റെ വീട്ടിൽ നിന്നും വീഞ്ഞ് പിടിച്ചെടുത്തത്. 750 മില്ലിയുടെ 1200 കുപ്പികളാണ് വീട്ടിലെ വിവിധ മുറികളിലായി സൂക്ഷിച്ചിരുന്നത്. ജാനറ്റി(50)നെതിരെ അബ്‌കാരി നിയമ പ്രകാരം കേസെടുത്തതായി എക്സൈസ് അറിയിച്ചു.

Tags:    

Similar News