വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പരിസ്ഥിതി ദിനാചരണം

സംസ്ഥാന വ്യാപകമായി നടക്കുന്ന പദ്ധതിയുടെ ഭാഗമായി 'എല്ലാ വീടുകളിലും ഒരു കറിവേപ്പിന്‍ തൈ' എന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Update: 2020-06-05 07:48 GMT

വയനാട്: ജൂണ്‍ 5 പരിസ്ഥി ദിനത്തോടനുബന്ധിച്ച് 'ഒരു വീട്ടില്‍ ഒരുകറിവേപ്പിന്‍ തൈ' എന്ന പദ്ധതി കറിവേപ്പിന്‍ തൈ നട്ട് വിമണ്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ജമീല മാനന്തവാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വ്യാപകമായി നടക്കുന്ന പദ്ധതിയുടെ ഭാഗമായി 'എല്ലാ വീടുകളിലും ഒരു കറിവേപ്പിന്‍ തൈ' എന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.

കേരളത്തിലെ മണ്ണ് കറിവേപ്പിന്റെ വളര്‍ച്ചക്ക് പാകപ്പെട്ടതാണെന്നും ഓരോ വീട്ടിലും ഒരു കറി വേപ്പിന്‍ തൈയ്യെങ്കിലും നട്ടുപിടിപ്പിക്കണമെന്നും കാംപയിന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജമീല മാനന്തവാടി പറഞ്ഞു. വിഷ രഹിത ഭക്ഷണ ശീലം ആരോഗ്യത്തിന് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.  

Tags:    

Similar News