എഎസ്ഐയുടെ കൊലപാതകം: പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; രണ്ടുപേർ കസ്റ്റഡിയിൽ

പാലക്കാട് നിന്നാണ് പോലിസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Update: 2020-01-10 05:45 GMT

തിരുവനന്തപുരം: തമിഴ്‌നാട് പോലിസിലെ എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പോലിസ്. പാലക്കാട് നിന്നാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയവർ എന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രങ്ങൾ ഇന്നലെ പുറത്ത് വിട്ടിരുന്നു. നേരത്തെ നൽകിയ ജാഗ്രതാ നിർദേശ പട്ടികയിൽ പേരുള്ള രണ്ടു പേരാണ് ഇവരെന്നും പോലിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കന്യാകുമാരി സ്വദേശികളായ തൗഫീഖ്, അബ്ദുൾ ഷമീം എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്ത് വിട്ടത്.

വിൽസണെ വെടിവെച്ച ശേഷം രക്ഷപെടുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലിസിന് ലഭിച്ചത്.വിൽസണെ വെടിവെച്ചവരെ പോലിസ് കാണിച്ച ചിത്രത്തിൽ നിന്ന് ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരളാ പോലിസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 

Tags:    

Similar News