വന്യജീവിവാരാഘോഷം: വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

ഒക്ടോബര്‍ 2 മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി.

Update: 2020-10-01 14:26 GMT
തൃശൂര്‍: ദേശീയ വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലുംദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബര്‍ 2 മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി. വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഒക്ടോബര്‍ എട്ടുമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്ക് വിവിധ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും കടുവാസങ്കേതങ്ങളിലും സൗജന്യമായി പ്രവേശിക്കുന്നതിനും ഉത്തരവായി.
Tags:    

Similar News