കാട്ടാനയുടെ ആക്രമണത്തിൽ വനപാലകൻ മരിച്ചു

വനാതിർത്തിയിൽ ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കുന്നതിനെ ആനയുടെ കുത്തേറ്റ് വനപാലകൻ മരിച്ചു. താൽക്കാലിക വാച്ചറായ മോഹനൻ (58) ആണ് മരിച്ചത്.

Update: 2019-04-26 18:32 GMT

പാലക്കാട്: പുതുശ്ശേരി വനാതിർത്തിയിൽ ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കുന്നതിനെ ആനയുടെ കുത്തേറ്റ് വനപാലകൻ മരിച്ചു. താൽക്കാലിക വാച്ചറായ മോഹനൻ (58) ആണ് മരിച്ചത്. പുതുശ്ശേരി വേലഞ്ചേരിക്കടുത്ത് വനാതിർത്തിയിലാണ് സംഭവം.

നാട്ടുകാരോടൊപ്പം കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Tags: