കടലുണ്ടി പഞ്ചായത്തില്‍ വ്യാപക കടലാക്രമണം; 50 ഓളം വീടുകളില്‍ വെള്ളം കയറി (വീഡിയോ)

Update: 2021-05-14 09:34 GMT

കോഴിക്കോട്: ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് കടലുണ്ടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വ്യാപക കടലാക്രമണം. കടലുണ്ടി പഞ്ചായത്തിലെ വാര്‍ഡ് 1, 19, 21, 22 വാര്‍ഡുകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായത്.

Full View

ചാലിയം നോര്‍ത്ത്, ഫാറൂഖ് പള്ളി, കോട്ടക്കണ്ടി, കപ്പലങ്ങാടി, കടലുണ്ടിക്കടവ് ഭാഗങ്ങളിലെ 50 ഓളം വീടുകളില്‍ വെള്ളം കയറി.


 രാവിലെ പത്തുമണിയോടെയാണ് പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായത്. തോണികളും വലകളും നശിച്ചിട്ടുണ്ട്. വീടുകളിലെ വസ്തുവകകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.


 കടലാക്രമണം നേരിട്ട പ്രദേശങ്ങളില്‍ കോഴിക്കോട് എംപി എം കെ രാഘവന്‍ സന്ദര്‍ശനം നടത്തി. വാര്‍ഡ് അംഗം പി കെ റബീലത്ത് ബീവി, മുന്‍ അംഗം, വില്ലേജ് ഓഫിസര്‍, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.


Full View


Tags: