ആലപ്പുഴയിൽ ആർഎസ്എസ് മേഖലയിൽ നിന്ന് മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും മയക്കുമരുന്നും കണ്ടെടുത്തു

രണ്ട് പേർ പോലിസിന്റെ പിടിയിലായി. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Update: 2022-06-03 18:36 GMT

ആലപ്പുഴ: ആലപ്പുഴയിൽ ആർഎസ്എസ് മേഖലയിൽ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു.

രണ്ട് പേർ പോലിസിന്റെ പിടിയിലായി. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലിസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു. ഇരവുകാട് മേഖല കാലങ്ങളായി ആർഎസ്എസ്-​ഗുണ്ടാ മാഫിയാ സംഘങ്ങളുടെ കേന്ദ്രമാണ്.